ചിത്രീകരണത്തിനിടെ കങ്കണ റണാവത്തിന് പരിക്ക്

ചിത്രീകരണത്തിനിടെ ബോളിവുഡ് താരം കങ്കണ റണാവത്തിന് പരിക്ക്. ‘മണികര്‍ണിക: ക്വീന്‍ ഓഫ് ജാന്‍സി’ എന്ന ചിത്രത്തിന്റെ ആക്ഷന്‍ രംഗത്തിന്റെ ചിത്രീകരണത്തിനിടയിലാണ് താരത്തിന് മുഖത്ത് വെട്ടേറ്റത്. ഝാന്‍സി റാണിയായാണ് ചിത്രത്തില്‍ കങ്കണ വേഷമിടുന്നത്. സഹതാരം നിഹാര്‍ പാണ്ഡ്യയുമായി കങ്കണ വാള്‍പ്പയറ്റ് നടത്തുന്ന രംഗം ചിത്രീകരിക്കുന്നതിനിടയിലാണ് പുരികത്തിന് നടുക്കായി വാള്‍ കൊണ്ട് മുറിവേറ്റത്. ഉടന്‍ തന്നെ കങ്കണയെ ആശുപത്രിയില്‍ എത്തിച്ചു. മുറിവ്‌ ആഴത്തില്‍ ഉള്ളതാണ്.തലയില്‍ 15 സ്റ്റിച്ചുകളുണ്ടെന്നും ഡോക്ടര്‍ പറയുന്നു. സംവിധായകന്‍ ഡ്യൂപ്പിനെ ഉപയോഗിച്ച് രംഗം ചിത്രീകരിക്കാമെന്ന് പറഞ്ഞിരുന്നെങ്കിലും കങ്കണ നിരസിക്കുകയായിരുന്നു.

error: Content is protected !!