‘കല്യാണം’ പൂജ നടന്നു

നടനും,എം.എല്‍.എയുമായ മുകേഷിന്റെയും പഴയകാല നടി സരിതയുടെയും മകന്‍ ശ്രാവണ്‍ നായകനാകുന്ന ചിത്രമായ ‘കല്യാണ’ത്തിന്റെ പൂജ തിരുവനന്തപുരത്ത് നടന്നു. മസ്കറ്റ് ഹോട്ടലില്‍ വെച്ചായിരുന്നു പൂജ നടന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍,മന്ത്രി എ കെ ബാലന്‍,നടന്‍ മധു, ശ്രീനിവാസന്‍,സംവിധായകന്‍ ഷാജി കൈലാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

രാജേഷ് നായര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പുതുമുഖം വര്‍ഷയാണ് നായിക. മുകേഷും ശ്രീനിവാസനും പ്രധാന വേഷത്തിലുണ്ടാകും.
വയ ഫിലിം ആന്‍ഡ് ശ്രീസത്യസായി ആര്‍ട്‌സ് ബാനറില്‍ കെ കെ രാധാമോഹന്‍, ഡോ. ടി കെ ഉദയഭാനു, രാജേഷ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

error: Content is protected !!