ഒരു മികച്ച ചിത്രം സമ്മാനിക്കാനുള്ള പരിശ്രമത്തിലാണ് ഞങ്ങൾ: ജീത്തു ജോസഫ്

‘ഊഴം’ എന്ന ചിത്രത്തിനു ശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമായ ‘ആദി’യുടെ ചിത്രീകരണം ഏറണാകുളത്ത് തുടങ്ങി.മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ ആണ് നായകനായി അഭിനയിക്കുന്നത്.ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ട ആദ്യ ലൊക്കേഷന്‍ ചിത്രം ഇതിനോടകം പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു.ജീത്തു ജോസഫ് തന്നെ തിരക്കഥ ഒരുക്കുന്ന ചിത്രം ഒരു ഇമോഷണല്‍ ത്രില്ലറാണ്. ‘some lies can be deadly’ എന്നാണ് ടാഗ് ലൈന്‍ നല്‍കിയിരിക്കുന്നത്.
ഹൈദരാബാദ് രാമോജി റാവു ഫിലിം സിറ്റി, പാലക്കാട്, ബനാറസ്, കൊച്ചി, ബംഗളൂരു എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകള്‍

സിനിമയുടെ ചിത്രീകരണം തുടങ്ങിയ കാര്യം ഫേസ്ബുക്ക് പേജിലൂടെ സംവിധായകന്‍ തന്നെ വ്യക്തമാക്കുകയായിരുന്നു.

ഞാൻ സംവിധാനം ചെയ്യുന്ന 9ആമത്തെ ചിത്രം, പ്രണവ് മോഹൻലാൽ നായകനാവുന്ന ‘ആദി’യുടെ ചിത്രീകരണം ഇന്ന് എറണാകുളത്ത് ആരംഭിച്ചു. നിങ്ങൾ പ്രേക്ഷകർക്ക് ഒരു മികച്ച ചിത്രം സമ്മാനിക്കാനുള്ള പരിശ്രമത്തിലാണ് ഞങ്ങൾ.. എല്ലാവരുടേയും പ്രാർത്ഥനകളും അനുഗ്രഹങ്ങളും കൂടെയുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു…!!!

error: Content is protected !!