ട്രാന്‍സ്‌ജെന്‍ഡറായി ജയസൂര്യ; റിയലാവാന്‍ കാതും കുത്തി !

കൊച്ചി: ട്രാന്‍സ്‌ജെന്‍ഡറായി അഭിനയിക്കാനുള്ള ഒരുക്കത്തിലാണ് നടന്‍ ജയസൂര്യ. കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്ക് വേണ്ടി രണ്ട് കാതും കുത്താനും ജയസൂര്യ തയ്യാറായി.രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ‘ഞാന്‍ മേരിക്കുട്ടി’ എന്ന ചിത്രത്തിന് വേണ്ടിയാണ് ജയസൂര്യ റിയലാവാന്‍ തീരുമാനിച്ചത്. ജയസൂര്യയും രഞ്ജിത് ശങ്കറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രസ് ചെയ്യുന്ന തരത്തിലുള്ള കമ്മലുകള്‍ ഉപയോഗിക്കുകയാണെങ്കില്‍ സിനിമയ്ക്കായി എല്ലാതരത്തിലുമുള്ള കമ്മലുകള്‍ ഉപയോഗിക്കാന്‍ പറ്റില്ല. അതുകൊണ്ട് കോംപ്രമൈസ് ചെയ്യേണ്ടിവരും. അതുകൊണ്ട് റിയലാവാന്‍ വേണ്ടിയാണ് കാതുകുത്താമെന്ന് തീരുമാനിച്ചതെന്ന് ജയസൂര്യ പറയുന്നു.

വീഡിയോ കാണാം

error: Content is protected !!