ഇളയരാജ കൊച്ചിയിലെത്തും

പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ ഇളയരാജ കൊച്ചിയില്‍ എത്തുന്നു. ‘ക്ലിന്റ്’ എന്ന ചിത്രത്തിന്റെ ഓഡിയോ സി ഡി പ്രകാശനച്ചടങ്ങിലാണ് മുഖ്യാതിഥിയായി ഇളയരാജ എത്തുന്നത്.ജൂലായ് 21ന് എറണാകുളം കലൂര്‍ ഗോകുലം പാര്‍ക്ക് ഹോട്ടലില്‍ വെച്ച് വൈകീട്ട് 6 മണിക്കാണ് ചടങ്ങ്.ഹരികുമാറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ചിത്രത്തിലെ പ്രധാനതാരങ്ങളായ ഉണ്ണി മുകുന്ദന്‍,റിമ കല്ലുങ്കല്‍, മാസ്റ്റര്‍ അലോക്,ജോയ് മാത്യു തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുക്കും.

error: Content is protected !!