ഹണി ബീ 2. 5 ( റിവ്യൂ )

“ഹണി ബീ ” 2. 5 എന്ന ഒരു കൊച്ചു സിനിമ കണ്ടു.നന്നായിട്ടുണ്ട്. ഒട്ടും ബോറടിപ്പിക്കാതെ 1മണിക്കൂർ 50മിനിറ്റ് നമ്മളെ ഈ സിനിമ സന്തോഷിപ്പിക്കുന്നു. പുതുമുഖ നായകൻ അസ്‌കർ അലി മികച്ച അഭിനയം കാഴ്ച വച്ചിരിക്കുന്ന സിനിമയിൽ നായിക ലിജോ മോളും നന്നായിട്ടുണ്ട്. എടുത്തു പറയേണ്ട മറ്റൊരു ഘടകം ഷൈജു അന്തിക്കാടിന്റെ സംവിധാനം ആണ്. ഒട്ടും മുഷിപ്പിക്കാതെ ഈ ചിത്രം അനുഭവവേദ്യമാക്കാൻ ഷൈജുവിന്‌ കഴിഞ്ഞു. തീർച്ചയായും എല്ലാവരും ഈ സിനിമ തീയേറ്ററിൽ പോയി കാണണം. നിങ്ങൾക്ക് നിരാശപ്പെടേണ്ടി വരില്ല….
അസ്‌കർ അലി മലയാള സിനിമക്ക് ഒരു വാഗ്ദാനമാണ്…. അഭിനന്ദനങ്ങൾ ടീം “”” സാറെ പ്ലീസ് ഒരു ഡയലോഗ്..


അക്കു അക്ബർ… സംവിധായകൻ

error: Content is protected !!