ഹസീന പാര്‍ക്കര്‍ ആഗസ്റ്റിലെത്തും

അധോലോകനായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ സഹോദരി ഹസീനാ പാര്‍ക്കറിന്റെ ജീവിതകഥയെ പശ്ചാത്തലമാക്കി അപൂര്‍വ ലാഖിയ സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രമാണ് ഹസീനാ പാര്‍ക്കര്‍.
ശ്രദ്ധ കപൂര്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തില്‍ ശ്രദ്ധയുടെ സഹോദരനായ സിദ്ധാന്ത് കപൂറാണ് ദാവൂദ് ഇബ്രാഹിമിന്റെ വേഷം ചെയ്യുന്നത്.
ഹസീനയുടെ 40 വയസ്സുവരെയുള്ള ജീവിതകഥയാണ് ചിത്രം പറയുന്നത്. ഹസീനയുടെ ഭര്‍ത്താവ് ഇബ്രാഹിമായി അങ്കൂര്‍ ഭാട്ടിയ അഭിനയിക്കുന്നു. ആഗസ്ത് 18ന് പ്രദര്‍ശനത്തിനെത്തും.

error: Content is protected !!