ഹന്‍സികയും തൃഷയും മലയാളത്തില്‍

തമിഴിലും തെലുങ്കിലും സൂപ്പര്‍താര നായികമാരായ ഹന്‍സികയും, തൃഷയും മലയാളത്തില്‍ സജീവമാകുന്നു.മോഹന്‍ലാല്‍ നായകനാകുന്ന വില്ലനില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ഹന്‍സിക ഇപ്പോള്‍. കൂടാതെ മലയാളത്തില്‍ നല്ല സിനിമകള്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്ന് താരം പറയുകയും ചെയ്തു. ബി.ഉണ്ണികൃഷ്ണന്‍ ആണ് വില്ലന്‍ സംവിധാനം ചെയ്യുന്നത്.
ശ്യാമപ്രസാദ് സംവിധാനംചെയ്യുന്ന ഹേയ് ജൂഡിലൂടെയാണ് തൃഷയും മലയാളത്തിലെത്തുന്നത്. മലയാള സിനിമകള്‍ തനിക്കേറെ പ്രിയപ്പെട്ടവയാണെന്നും ,നല്ല അവസരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും തൃഷയും പ്രഖ്യാപിച്ചു കഴിഞ്ഞു.

error: Content is protected !!