ഹനീഫ് അദേനിയുടെ അടുത്ത ചിത്രം ‘മിഖായേല്‍’ : നായകന്‍ നിവിന്‍ പോളി

കൊച്ചി : സംവിധായകന്‍ ഹനീഫ് അദേനിയും നിവിന്‍ പോളിയും ഒന്നിക്കുന്നു. തീയേറ്ററുകളില്‍ നിറഞ്ഞോടുന്ന മമ്മൂട്ടി ചിത്രമായ ‘എബ്രഹാമിന്റെ സന്തതികള്‍’ എന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയ ഹനീഫ് അദേനി തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് മിഖായേല്‍. ചിത്രത്തിന്റെ വിവരങ്ങള്‍ ഹനീഫ് അദേനി തന്നെയാണ് പുറത്ത് വിട്ടത്.
ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം ആന്റോ ജോസഫ് ആണ് നിര്‍മിക്കുന്നത്. എന്നാല്‍ അണിയറ പ്രവര്‍ത്തകരെ കുറിച്ചോ ചിത്രത്തിന്റെ മറ്റു വിവരങ്ങളെ കുറിച്ചോ ഒരു വിവരവും പുറത്ത് വിട്ടിട്ടില്ല. മമ്മൂട്ടിയെ നായകനാക്കി ‘ഗ്രേറ്റ് ഫാദര്‍’ സംവിധാനം ചെയ്തുകൊണ്ടായിരുന്നു ഹനീഫ് അദേനിയുടെ സിനിമാപ്രവേശം. ഈ ചിത്രവും വന്‍വിജയം നേടിയിരുന്നു..

error: Content is protected !!