കമലിനെതിരെ ആരോപണങ്ങളുമായി ഗൗതമി രംഗത്ത്

കമല്‍ ഹാസനെതിരെ ഗുരുതര ആരോപണങ്ങളുമായി ഗൗതമി രംഗത്ത്. കമലഹാസന്‍റെ രാഷ്ട്രീയപ്രവേശനം ഏറെ മാധ്യമശ്രദ്ധ നേടിവരികയാണ്. ഈ സംഭവങ്ങള്‍ക്കിടയിലാണ് ഗൗതമി കമലിനെതിരെ രംഗത്തിറങ്ങിയിരിക്കുന്നത്. ‘ദശാവതാരം’, ‘വിശ്വരൂപം’ എന്നീ ചിത്രങ്ങളില്‍ കോസ്റ്റ്യൂം ഡിസൈനറായി വര്‍ക്ക് ചെയ്തിരുന്നത് ഗൗതമിയാണ്. പക്ഷേ, ഇന്നുവരെ തനിക്ക് അര്‍ഹതപ്പെട്ട പ്രതിഫലം കമല്‍ നല്‍കിയിട്ടില്ലെന്നാണ് ഗൗതമി വെളിപ്പെടുത്തുന്നത്. ഒന്നിച്ചുജീവിച്ചുവന്നിരുന്ന ഗൗതമിയും കമലും വേര്‍പിരിയുകയും ചെയ്തിരുന്നു. പക്ഷേ ക്യാന്‍സര്‍ ബാധിച്ചിരുന്ന സമയങ്ങളില്‍ തനിക്ക് കമലഹാസന്‍ ഏറെ ആശ്വാസസാമീപ്യമായിരുന്നുവെന്ന് ഗൗതമി പറയുന്നു.

error: Content is protected !!