നാലുഗെറ്റപ്പുകളില്‍ ദുല്‍ഖര്‍സല്‍മാന്‍

ബിജോയ്‌നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ‘സോളോ’യില്‍ നാലുഗെറ്റപ്പുകളിലാണ് ദുല്‍ഖര്‍സല്‍മാന്‍ അഭിനയിക്കുന്നത്. Lt. രുദ്രരാമചന്ദ്രന്‍ എന്ന സൈനികന്റെ വേഷത്തിലുള്ള ആദ്യ ഗെറ്റപ്പ് ഔദ്യോഗികമായി ചിത്രത്തിന്റെ അണിയറക്കാര്‍ റിലീസ് ചെയ്തിരുന്നു. ഒരു സൈനികനായുള്ള ദുല്‍ഖറിന്റെ പരിവേഷം സോഷ്യല്‍മീഡിയകളില്‍ വൈറല്‍ അവുകയും ചെയ്തു. പഞ്ചഭൂതങ്ങളിലെ ഭൂമി, അഗ്നി, ജലം, വായു എന്നിവയെ അടിസ്ഥാനമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. താരബാഹുല്യം കൊണ്ട് ഇതിനകം തന്നെ വാര്‍ത്തകളില്‍ നിറഞ്ഞ ‘സോളോ’ ഏറെ പ്രതീക്ഷകളോടെയാണ് സിനിമാ ആരാധകര്‍ കാത്തിരിക്കുന്നത്.

error: Content is protected !!