ദുല്‍ഖര്‍ സല്‍മാന്‍റെ കണ്ണും കണ്ണും കൊള്ളയടിത്താല്‍

ദുല്‍ഖര്‍ സല്‍മാന്‍റെ തമിഴ് ചിത്രമായ ‘കണ്ണും കണ്ണും കൊള്ളയടിത്താല്‍’ ഉടന്‍ പ്രദര്‍ശനത്തിനെത്തും. അവസ്സാനവട്ട മിനുക്ക് പണികള്‍ ചെന്നൈയില്‍ നടക്കുകയാണ്. ദുല്ഖരിന്റെ നായികയായെത്തുന്നത് റിതു വര്‍മ്മയാണ്. ദേശിംഗ് പെരിയ സ്വാമിയാണ് സംവിധാനം നിര്‍വ്വഹിക്കുന്നത്. സിധാര്‍ത്ഥ് എന്ന യുവാവിനെയാണ് ദുല്‍ഖര്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സിദ് എന്ന് സുഹൃത്തുക്കള്‍ വിളിക്കുന്നു. പെല്ലി ചോപുലു എന്ന ചിത്രത്തിലൂടെയാണ് റിതു വര്‍മ്മ ശ്രദ്ധ നേടിയത്. ഗൌതം വാസുദേവ മേനോന്‍റെ ധ്രുവ നക്ഷത്തിരത്തിലും നായികയാകുന്നത് റിതു വര്‍മയാണ്. വിക്രമാണ് ഇതില്‍ നായക വേഷം അവതരിപ്പിക്കുന്നത്.

error: Content is protected !!