‘ദൃശ്യം’ ചൈനീസ് സംസാരിക്കും

മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത എക്കാലത്തെയും മികച്ച ഹിറ്റുകളില്‍ ഒന്നായ ദൃശ്യം ചൈനീസ് ഭാഷയിലേക്ക്.വ്യത്യസ്ത‌ത നിറഞ്ഞ പ്രമേയവുമായി പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ക്രൈം ത്രില്ലര്‍ ചിത്രമായ ‘ദൃശ്യം’ കേരളത്തില്‍ എന്നപോലെ അന്യഭാഷകളിലും വന്‍ പ്രേക്ഷക ശ്രദ്ധയാണ് നേടിയിരുന്നത്. മോഹന്‍ ലാലിന്റെ മികച്ച അഭിനയവും അവസാനം വരെ നീണ്ടുനില്‍ക്കുന്ന ആകാംഷാഭരിതമായ രംഗങ്ങളും ചിത്രത്തിന്റെ ഓരോ ദൃശ്യങ്ങളേയും തിയേറ്ററുകളില്‍ വേറിട്ട അനുഭവമാക്കി മാറ്റി. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മ്മിച്ചത്.
ജീത്തു ജോസഫ് തന്നെയാണ് തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വിവരം ആരാധകരെ അറിയിച്ചത്. ഇന്ത്യയിലെ ഒരു റീജിയണല്‍ ഭാഷയിലെ സിനിമയുടെ റൈറ്റ്‌സ് ഇതാദ്യമായാണ് ഒരു ചൈനീസ് പ്രൊഡക്ഷന്‍ ടീം വാങ്ങുന്നത്. ഏറെ സന്തോഷമുണ്ട്, കൂടെ നിന്ന നിങ്ങളോരോരുത്തരോടും ഈ ഒരു അവസരം ഒരുക്കിത്തന്ന സുരേഷ് ബാലാജി സാറിനും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറയുന്നതായും ജീത്തു ജോസഫ് പറഞ്ഞു. ചൈനീസ് കമ്പനി അധികൃതരോടൊപ്പമിരിക്കുന്ന വീഡിയോയും ജീത്തു പോസ്റ്റ് ചെയ്തിട്ടുണ്ട്..

ജീത്തു ജോസഫിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്
———————————-
മോഹൻലാലിനെ നായകനാക്കി, ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് ഞാൻ സംവിധാനം ചെയ്ത് 2013ൽ പുറത്തു വന്ന ദൃശ്യം ഞങ്ങൾക്കേറെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന ഒരു സിനിമയാണ്. ദൃശ്യത്തെ സംബന്ധിച്ചു ഒരു സന്തോഷകരമായ വാർത്ത നിങ്ങളോട് പറയാനുള്ളത് കൊണ്ടാണ് ഇതെഴുതുന്നത്, കാരണം ദൃശ്യത്തെ ഇത്രയും വലിയ ഒരു മഹാവിജയമാക്കിയത് നിങ്ങളാണ്, പ്രേക്ഷകർ. ദൃശ്യത്തിന്റെ തിരക്കഥയുടെ റൈറ്സ് ഒരു ചൈനീസ് പ്രൊഡക്ഷൻ കമ്പനി വാങ്ങിയിരിക്കുകയാണ്, ഇന്ത്യയിലെ ഒരു റീജിയണൽ ഭാഷയിലെ സിനിമയുടെ റൈറ്റ്സ് ഇതാദ്യമായിയാണ് ഒരു ചൈനീസ് പ്രൊഡക്ഷൻ ടീം വാങ്ങുന്നത്. ഏറെ സന്തോഷമുണ്ട്,കൂടെ നിന്ന നിങ്ങളോരോരുത്തരോടും പിന്നെ ഈ ഒരു അവസരം ഒരുക്കിത്തന്ന സുരേഷ് ബാലാജി സാറിനും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി !! സന്തോഷത്തിന്റെ വസന്തകാലങ്ങൾ ഇനിയും വന്നുചേരട്ടെ എന്ന പ്രാർത്ഥനയോടെ

ജീത്തു ജോസഫ്

error: Content is protected !!