ദിലീപിന് വീണ്ടും ജാമ്യമില്ല

കൊച്ചിയില്‍ നടിയെ അക്രമിച്ച സംഭവത്തിലെ ഗൂഢാലോചനകേസില്‍  ദിലീപിന്റെ ജാമ്യാപേക്ഷ ഇന്നും ഹൈക്കോടതി തള്ളി. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെ താരം പുറത്തിറങ്ങുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് ജാമ്യം നിഷേധിച്ചത്.റിമാന്‍ഡിലുള്ള ദിലീപ് അമ്പത് ദിവസമായി  ആലുവ സബ് ജയിലിലാണുള്ളത്. ഇത് രണ്ടാം തവണയാണ് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളുന്നത്. കേസില്‍ ദിലീപിനെതിരെ കൃത്യമായ തെളിവുണ്ടെന്നും അന്വേഷണം നിര്‍ണായക ഘട്ടത്തിലാണെന്നും ജാമ്യം ലഭിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ഇടയുണ്ടെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു .

error: Content is protected !!