ദിലീപിന് നായികയായി ഉര്‍വ്വശി

കൊച്ചി: യുവതികളായ നായികമാരെ തേടി നടക്കുന്നവരാണ് നായക താരങ്ങളില്‍ അധികവും. സമകാലീനരായ നടിമാരായാല്‍ പോലും കുറച്ചു കാലം കഴിഞ്ഞാല്‍ അമ്മ സഹോദരി വേഷങ്ങളിലൊതുങ്ങാനാകും വിധി. എന്നാല്‍, അതിനെല്ലാം അപവാദമായി മലയാളത്തില്‍ നിന്നും ഒരു സിനിമ വരുന്നു. ജനപ്രിയ നായകനായ ദിലീപിന്റെ അടുത്ത ചിത്രത്തില്‍ നായികയാകുന്നത് ആരാണെന്നോ മലയാളികളുടെ പ്രിയ നടി ഉര്‍വശി. നാദിര്‍ഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘കേശു ഈ വീടിന്റെ നാഥനി’ലാണ് ഈ താര ജോടികള്‍ ആദ്യമായി ഒന്നിക്കുന്നത്. ദിലീപിന്റെ സഹോദരിയായി അഭിനയിക്കുന്നത് പൊന്നമ്മ ബാബുവാണ്. ദിലീപ് ഒരു ചെറുപ്പക്കാരന്റെ ഗെറ്റപ്പിലും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട് എന്നും സംസാരമുണ്ട്. നാദിര്‍ഷ സംവിധാനം ചെയ്യുന്ന ഇപ്പോള്‍ ചിത്രീകരണം നടന്നു കൊണ്ടിരിക്കുന്ന “അജിത്ത് ഫ്രം അറപ്പുക്കോട്ടൈ’യുടെ ചിത്രീകരണം പൂര്‍ത്തിയായാലുടന്‍ ഈ ചിത്രം തുടങ്ങും. ‘പ്രൊഫസര്‍ ഡിങ്കന്‍’ ആണ് ദിലീപ് അഭിനയിക്കുന്ന മറ്റൊരു ചിത്രം.

error: Content is protected !!