ദയാബായിയുടെ ജീവിതം സിനിമയാകുന്നു.

സാമൂഹ്യപ്രവര്‍ത്തകയായ ദയാബായിയുടെ ജീവിതം സിനിമയാകുന്നു. വെട്ടം മൂവീസിന്റെ ബാനറില്‍ ‘ദയാബായി’ എന്ന പേരില്‍ ഹിന്ദിയില്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ രണ്ടാംഘട്ട ചിത്രീകരണം കോട്ടയത്തും കൊച്ചിയിലുമായി ഉടന്‍ ആരംഭിക്കും. ദയാബായിയായി വേഷമിടുന്നത് ബംഗാളി അഭിനേത്രിയും മോഡലുമായ ബിദിത ബാഗ് ആണ്.
ശ്രീവരുണന്‍ എന്ന മലയാളിയാണ് തിരക്കഥയും സംഭാഷണവും സംവിധാനവും നിര്‍വ്വഹിക്കുന്നത്. ഒന്നാം ലോകമഹായുദ്ധം എന്ന സിനിമയുടെ സംവിധായകനാണ് ശ്രീവരുണ്‍. നാലരക്കോടി രൂപ മുതല്‍ മുടക്കിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഷൈസ് ഈപ്പനാണ് നിര്‍മ്മാതാവ്.
‘ഇക്ചെ’ എന്ന ബംഗാളി സിനിമയാണ് ബിദിതയുടെ ആദ്യ ചിത്രം. ‘അസ് ദി റിവര്‍ ഫ്ളോസ്’ എന്ന ഹിന്ദിചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. ‘ഫ്രം സിഡ്നി വിത്ത് ലൌ’ 2012ല്‍ പുറത്തിറങ്ങി. നവാസുദ്ദീന്‍ സിദ്ദിഖിയോടൊപ്പം മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച ‘ബാബുമശായ് ബന്തൂക്ബാസ്’ എന്ന സിനിമ ഉടന്‍ പ്രദര്‍ശനത്തിനെത്തും.
ദയാബായ് ജീവിക്കുന്ന മധ്യപ്രദേശിലെ ആദിവാസിമേഖലയായ തീന്‍സേ, ജൈവകൃഷി നടത്തുന്ന ബാറൂള്‍ എന്നിവിടങ്ങളിലായാണ് ആദ്യ ഘട്ട ചിത്രീകരണം പൂര്‍ത്തിയായത്.

error: Content is protected !!