ചാണക്യതന്ത്രം ; ഡബ്ബിംഗ് കൊച്ചിയില്‍ പുരോഗമിക്കുന്നു

കൊച്ചി: കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ‘ചാണക്യതന്ത്രം’ എന്ന ചിത്രത്തിന്റെ ഡബ്ബിംഗ് ജോലികള്‍ കൊച്ചിയില്‍ പുരോഗമിക്കുകയാണ്. ‘അച്ചായന്‍സ്’ എന്ന ചിത്രത്തിന് ശേഷം വീണ്ടും മള്‍ട്ടിസ്റ്റാര്‍ ചിത്രവുമായാണ് കണ്ണന്‍ താമരക്കുളം എത്തുന്നത്. ആക്ഷന്‍ ത്രില്ലറില്‍ ഒരുക്കുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദനും,അനൂപ്‌ മേനോനും ആണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദിനേശ് പള്ളത്ത് ആണ് തിരക്കഥ ഒരുക്കുന്നത്. കണ്ണന്‍റെ കഴിഞ്ഞ ചിത്രങ്ങളായ തിങ്കള്‍ മുതല്‍ വെള്ളി വരെ, ആടുപുലിയാട്ടം എന്നീ ചിത്രങ്ങള്‍ക്കും തിരക്കഥ ഒരുക്കിയത് ദിനേശ് പള്ളത്ത് ആയിരുന്നു. മിറാക്കിള്‍ സിനിമാസിന്റെ ബാനറില്‍ മുഹമ്മദ്‌ ഫൈസല്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രദീപ്‌ നായരാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ സംഗീതം നല്‍കുന്നു. നടന്‍ ഉണ്ണി മുകുന്ദനും ഒരു ഗാനം ആലപിക്കുന്നുണ്ട്.

‘ചാണക്യതന്ത്രം’ തന്ത്രങ്ങളുടെ സൂക്ഷ്മതയും കൃത്യതയുമാണ് ചരിത്രത്തില്‍ ചാണക്യന് വീരപരിവേഷം നല്‍കുന്നത്. ശത്രുപക്ഷത്തെ ചടുലവേഗതയില്‍ നിലംപരിശാക്കുന്ന ചാണക്യനെ അനുസ്മരിപ്പിക്കുന്ന തന്ത്രശാലിയായ പോരാളിയായെത്തുകയാണ് യുവനിരയിലെ മുന്‍നിര നായകന്‍ ഉണ്ണിമുകുന്ദന്‍. ഉണ്ണിയുടെ സ്ത്രീ വേഷത്തിലുള്ള മേക്കൊവര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയിരുന്നു. സോഷ്യല്‍ മീഡിയായില്‍ വന്‍ സ്വീകരണമാണ് ഈ ചിത്രത്തിന് ലഭിച്ചത്.
ശിവദാ , ശ്രുതി രാമചന്ദ്രന്‍, സായികുമാര്‍, സമ്പത്ത്, ജയന്‍ ചേര്‍ത്തല, രമേഷ് പിഷാരടി, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സോഹന്‍ സീനുലാല്‍, ഡ്രാക്കുള സുധീര്‍, മുഹമ്മദ് ഫൈസല്‍, അരുണ്‍ ,നിയാസ് , തുടങ്ങിയ വന്‍ താരനിരയും ചിത്രത്തിലുണ്ട്.
എഡിറ്റര്‍ – രജത്ത് കെ.ആര്‍ , കല – സഹസ് ബാല, മേക്കപ്പ് – പ്രദീപ് രംഗന്‍, കോസ്റ്റ്യൂംസ് – അരുണ്‍ മനോഹര്‍, അസോസിയേറ്റ് ഡയറക്ടര്‍ – മനീഷ് ഭാര്‍ഗ്ഗവന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – സഞ്ജു. ജെ, വാര്‍ത്താ പ്രചാരണം – വാഴൂര്‍ ജോസ് ,എ. എസ് ദിനേശ്

error: Content is protected !!