ശക്തമായ കഥാപാത്രവുമായി ലാല്‍

നിര്‍മ്മാതാവും നടനും സംവിധായകനുമായ ലാല്‍ വീണ്ടും ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമായ ചന്ദ്രഗിരി റിലീസിന് ഒരുങ്ങുന്നു. മോഹന്‍ കുപ്ളേരിയാണ് ചിത്രത്തിന്റെ സംവിധായകന്‍. ദ്രാവിഡന്‍, കാറ്റത്തൊരു പെണ്‍പൂവ്, പായുംപുലി തുടങ്ങിയ ഒട്ടേറെ ചിത്രങ്ങള്‍ ഒരുക്കിയ മോഹന്‍ കുപ്ളേരി നിരവധി സീരിയലുകളും സംവിധാനം ചെയ്തിട്ടുണ്ട്.
ഗുരു പൂര്‍ണിമയുടെ ബാനറില്‍ എന്‍. സുചിത്ര നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ഹരീഷ് പേരടി, ഇന്ദ്രന്‍സ്, സായികുമാര്‍, കൊച്ചുപ്രേമന്‍, സുനില്‍ സുഖദ, ഷോൺ, സജിതാ മഠത്തില്‍, അഞ്ജലി നായര്‍, സേതു ലക്ഷ്മി തുടങ്ങിയവരാണ് മറ്റു താരങ്ങൾ. വിനോദ് കുട്ടമത്തിന്റേതാണ് രചന. മലയാളത്തിലെ ബ്രഹ്‌മാണ്ഡ ഹിറ്റ് പുലി മുരുകനുശേഷം ഷാജികുമാര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രം കൂടിയാണിത്.തലപ്പാവ് , അയാൾ , ഒഴിമുറി തുടങ്ങിയ ചിത്രങ്ങളിൽ വേറിട്ട കഥാപാത്രങ്ങളിലൂടെ പ്രേക്ഷക-നിരൂപക പ്രശംസ നേടിയ ലാല്‍ ശക്തമായൊരു കഥാപാത്രത്തെയാണ് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

error: Content is protected !!