‘ഭാസ്‌ക്കര്‍ ദി റാസ്‌ക്കല്‍’ തമിഴില്‍

മമ്മൂട്ടിയും നയന്‍താരയും പ്രധാനവേഷത്തിലെത്തിയ സിദ്ധീഖ് സംവിധാനം ചെയ്ത ഭാസ്കര്‍ ദി റാസ്കലിന് തമിഴ് റീമേക്കൊരുങ്ങുന്നു.മലയാളത്തില്‍ സംവിധാനം ചെയ്ത് വിജയിച്ച ചിത്രങ്ങള്‍തന്നെ തമിഴിലും ഹിന്ദിയിലും റീമേക്ക് ചെയ്ത് വിജയം നേടിയ സംവിധായകരില്‍ പ്രമുഖനാണ് സിദ്ധിഖ്. ‘ഭാസ്കര്‍ ഒരു റാസ്കല്‍’ എന്ന ചിത്രത്തില്‍ അരവിന്ദ് സ്വാമിയും അമലപോളുമാണ് വേഷമിടുന്നത്. കുട്ടികളുടെ റോളില്‍ ബേബി നൈനികയും മാസ്റ്റര്‍ രാഘവും എത്തുന്നു. സേതുപതി, പാ പാണ്ടി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് മാസ്റ്റര്‍ രാഘവ്. സിദ്ദിഖ് തന്നെയാണ് റീമേക്കൊരുക്കുന്നത്. അജിത്ത്, രജനീകാന്ത് എന്നിവരെ ആദ്യം പ്രധാന കഥാപാത്രത്തിനുവേണ്ടി ആലോചിച്ചെങ്കിലും അവസാനം അരവിന്ദ് സ്വാമിയെ തീരുമാനിക്കുകയായിരുന്നു. നടി മീനയുടെ മകള്‍ നൈനിക(തെരി)യാണ് മറ്റൊരു ആകര്‍ഷണഘടകം. തമിഴ്പ്രേക്ഷകരുടെ അഭിരുചിക്കനുസരിച്ച് അല്‍പ്പം മാറ്റങ്ങളോടെയാണ് ഭാസ്‌ക്കര്‍ തമിഴ് സംസാരിക്കുന്നത്.ചിത്രം ഒക്ടോബറില്‍ പ്രദര്‍ശനത്തിനെത്തും.

error: Content is protected !!