ബി.ഉണ്ണികൃഷ്ണന്‍ ഇനി നിര്‍മ്മാതാവും

സംവിധായകനും തിരക്കഥാകൃത്തുമായ ബി. ഉണ്ണികൃഷ്ണന്‍ നിര്‍മ്മാതാവാകാന്‍ ഒരുങ്ങുന്നു. ‘അങ്കമാലി ഡയറീസ്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ആന്റണി വര്‍ഗ്ഗീസ് നായകനാകുന്ന ചിത്രമാണ് ബി.ഉണ്ണികൃഷ്ണന്‍ നിര്‍മ്മിക്കുന്നത്. ‘സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. നവാഗതനായ ടിനു പാപ്പച്ചനാണ് സംവിധായകന്‍. ബി. ഉണ്ണികൃഷ്ണനൊപ്പം ലിജോജോസ്‌ പെല്ലിശ്ശേരിയും ചെമ്പന്‍ വിനോദ്‌ജോസും നിര്‍മ്മാണപങ്കാളികള്‍ ആകുന്നു. ചിത്രത്തില്‍ ചെമ്പന്‍വിനോദ്‌ജോസ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
മോഹന്‍ലാല്‍ നായകനാക്കി സംവിധാനം ചെയ്യുന്ന ‘വില്ലന്‍’ എന്ന ചിത്രത്തിന്‍റെ പോസ്റ്റ് പ്രൊഡക്ഷന്‍വര്‍ക്കുകളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് ഉണ്ണികൃഷ്ണന്‍ ഇപ്പോള്‍..

error: Content is protected !!