വ്യത്യസ്ത ഗെറ്റപ്പില്‍ ആസിഫ് അലി

അരുണ്‍കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന ‘കാറ്റ്’ എന്ന ചിത്രത്തിന്റെ അവസാനവട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.ആസിഫ് അലിയാണ് നായക വേഷത്തില്‍ എത്തുന്നത്. ആസിഫിന്റെ അഭിനയ ജീവിതത്തിലെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഗ്രാമീണ പശ്ചാത്തലത്തിലാണ് ചിത്രം അണിഞ്ഞൊരുങ്ങുന്നത്. അരുണ്‍ കുമാര്‍ അരവിന്ദ് നിര്‍മ്മിക്കുന്ന ആദ്യത്തെ ചിത്രം കൂടിയാണ് കാറ്റ്. ആസിഫ് അലിക്കൊപ്പം മുരളി ഗോപിയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം പ്രശാന്ത് ആര്‍ നായര്‍ നിര്‍വ്വഹിക്കുന്നു. വരികള്‍ റഫീഖ് അഹമ്മദിന്റെയാണ്.
പത്മരാജന്റെ കഥാപാത്രങ്ങളെ മുന്‍നിര്‍ത്തി മകന്‍ അനന്തപത്മനാഭന്‍ ആണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. വരലക്ഷ്മി ശരത്കുമാര്‍ നായികയായി എത്തുന്നു. മമ്മൂട്ടിയുടെ ‘കസബ’യ്ക്ക്ശേഷം വരലക്ഷ്മിയുടെ രണ്ടാമത്തെ മലയാളചിത്രമാണിത്.
അന്തരിച്ച നടന്‍ രാജന്‍ പി.ദേവിന്റെ മകന്‍ ഉണ്ണി രാജന്‍ പി ദേവും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

error: Content is protected !!