അനുഷ്‌ക ശര്‍മ്മയുടെ ‘പാരി’ക്ക് പാകിസ്ഥാനില്‍ നിരോധനം.

അനുഷ്‌ക ശര്‍മ്മ കേന്ദ്ര കഥാപാത്രമാകുന്ന ‘പാരി’ക്ക് പാകിസ്ഥാനില്‍ നിരോധനം. ഇസ്ലാമികമല്ലാത്ത മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നെന്നാരോപിച്ചാണ് നിരോധനം. ചിത്രത്തില്‍ മുസ്ലീം വികാരം വ്രണപ്പെടുത്തുന്നതും മന്ത്രവാദം പോലെയുള്ള സംഭവങ്ങള്‍  പ്രോത്സാഹിപ്പിക്കുന്ന രംഗങ്ങളും ഖുറാന്‍ വചനങ്ങള്‍ ഹൈന്ദവ മന്ത്രങ്ങളുമായി കൂട്ടിച്ചേര്‍ത്തു കാണിക്കുന്നെന്നും ചൂണ്ടിക്കാട്ടിയാണ് പാകിസ്ഥാനില്‍ ചിത്രത്തിന് വിലക്ക് ഏര്‍പ്പെടുത്തിയത്. മന്ത്രവാദത്തെ സിനിമ പോസിറ്റീവായി ചിത്രീകരിച്ചിരിക്കുകയാണെന്നും ഇസ്ലാം വിരുദ്ധമാണെന്നും മത വിരുദ്ധമായ കാര്യങ്ങളെ ചിത്രത്തിലൂടെ പ്രോത്സാഹിപ്പിക്കുകയാണെന്നും പാക് സെന്‍സര്‍ ബോര്‍ഡ് അഭിപ്രായപ്പെട്ടു. പാകിസ്ഥാന്‍ സെന്‍സര്‍ ബോര്‍ഡിന്റെ നടപടിയെ പാകിസ്ഥാന്‍ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ ചെയര്‍മാന്‍ ചൗധരി ഇജാസ് കമ്‌റ സ്വാഗതം ചെയ്തു.

error: Content is protected !!