ഭാഗ്യനായികയായി അനു ഇമ്മാനുവേല്‍

മലയാളത്തില്‍ നിന്നും അന്യഭാഷയിലേക്ക് ചേക്കേറിയ അനു ഇമ്മാനുവല്‍ ഭാഗ്യനായികയായി മാറുകയാണ്‌. ഗോപിചന്ദ്, പവന്‍കല്യാണ്‍ എന്നിവരുടെ ചിത്രത്തില്‍ അഭിനയിച്ച് വിജയം നേടിയ അനു അടുത്തതായി അല്ലുഅര്‍ജ്ജുനിന്റെ നായികയാകുന്നു. ബാലനടിയായി എത്തി ‘ആക്ഷന്‍ ഹീറോ ബിജു’വിലൂടെ നായികയായ അനു ഇമ്മാനുവേലിന് ഇതോടെ തെലുങ്കില്‍ തിരക്കേറിയിരിക്കുകയാണ്. തെലുങ്കിലും മലയാളത്തിലും ആരാധകരുള്ള നടനാണ് അല്ലു അര്‍ജ്ജുന്‍. വക്കന്തംവംശി ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ പേര് ‘നാ പേരു സൂര്യ, നാ ഇല്ലു ഇന്ത്യ’ എന്നാണ്.അനു അഭിനയിച്ച മഞ്ജു, ഓക്സിജന്‍, കിട്ടു ഉന്നാഡു ജാഗ്രത തുടങ്ങിയവ തെലുങ്കില്‍ വന്‍ വിജയം നേടിയ ചിത്രങ്ങളായിരുന്നു. നിരവധി മുന്‍നിര നായികമാരെ പിന്തള്ളിയാണ് അല്ലു അര്‍ജുന്‍ചിത്രത്തിലേക്ക് അനുവിനെ തെരഞ്ഞെടുത്തത്.ഒമ്പതാംക്ളാസില്‍ പഠിക്കുമ്പോള്‍ ജയറാമിന്റെ ‘സ്വപ്നസഞ്ചാരി’യിലൂടെയായിരുന്നു അനുവിന്റെ സിനിമാ ലോകത്തേക്കുള്ള അരങ്ങേറ്റം.

error: Content is protected !!