ടോമിന് അനൂപ് കണ്ണന്റെ കിടിലന്‍ സമ്മാനം

സൂപ്പര്‍ഹിറ്റായി മാറിയ ഒരു മെക്‌സിക്കന്‍ അപാരത എന്ന ചിത്രത്തിന്റെ സംവിധായകന്‍ ടോം ഇമ്മട്ടിക്ക് നിര്‍മ്മാതാവ് അനൂപ്‌ കണ്ണന്റെ കിടിലന്‍ സമ്മാനം.20 ലക്ഷം രൂപയോളം വിലമതിക്കുന്ന ഇന്നോവ ക്രിസ്റ്റ കാറാണ് തന്‍റെ ചിത്രത്തിന്റെ സംവിധായകന് സമ്മാനമായി നല്‍കിയത്.
ചെറിയ മുതല്‍ മുടക്കില്‍ വന്‍ നേട്ടം കൊയ്ത മലയാളക്കരയിലെ കോളെജ് ക്യാമ്പസുകളെ ഇളക്കി മറിച്ച് സ്വപ്ന വിജയം സ്വന്തമാക്കിയ ചിത്രമായിരുന്നു മെക്സിക്കന്‍ അപാരത. . പുത്തന്‍ ഒരു ഇന്നോവ ക്രിസ്റ്റയാണ് അനൂപ് കണ്ണന്‍ ഇമ്മട്ടിക്ക് സമ്മാനിച്ചത്. ചിത്രത്തിന്റെ വലിയ വിജയത്തിന് പിന്നില്‍ സംവിധായകന്റെ അധ്വാനമാണെന്നും അതിനാലാണ് വിജയത്തിന്റെ പങ്ക് സമ്മാനിക്കുന്നതെന്നുമാണ് നിര്‍മ്മാതാവ് അനൂപ് കണ്ണന്റെ പ്രതികരണം.ഏകദേശം മൂന്നു കോടി രൂപയില്‍ തഴെ ബഡ്ജറ്റ് ഉള്ള മെക്‌സിക്കന്‍ അപാരത 20 കോടിക്കടുത്ത് കളക്ഷന്‍ നേടിയതായാണ് റിപ്പോര്‍ട്ട്.

മെക്സിക്കൻ വിജയ സമ്മാനം..❤️
INNOVA CRYSTA !
ടോമിനും കുടുംബത്തിനും എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ 😊
Thank u soo much for your kind support my co- producer Linto Thomas ❤️ Thanks all 🙂

ഇങ്ങനെയാണ് അനൂപ്‌ തന്‍റെ സംവിധായകന് നല്‍കിയ സമ്മാനത്തെക്കുറിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

error: Content is protected !!