പ്രിഥ്വിരാജ് പാടി; പാട്ടും സൂപ്പര്‍ഹിറ്റ്

പ്രേക്ഷകരുടെ മനകവര്‍ന്ന് വീണ്ടും പ്രിഥ്വിരാജിന്റെ പാട്ട്. ഓണം റിലീസായി പുറത്തിറങ്ങാനുള്ള ‘ആദം ജോണില്‍ ആണ് പ്രിഥ്വിരാജ് ഗായകനായെത്തുന്നത്‌. ചിത്രത്തില്‍ പൃഥ്വിരാജ് ആലപിച്ച മെലഡി ഗാനം ഇതിനോടകം പ്രേക്ഷകരുടെ ഇഷ്ടലിസ്റ്റില്‍ ഇടംപിടിച്ചു കഴിഞ്ഞു.
‘അരികില്‍ ഇനി ഞാന്‍ വരാം’ എന്ന ഗാനം സന്തോഷ് വര്‍മയാണ് രചിച്ചത്. ദീപക് ദേവ് സംഗീതം നല്‍കിയിരിക്കുന്നു. ഗാനത്തിന്റെ മേക്കിങ് വീഡിയോ ചിത്രത്തിനെ ഒഫീഷ്യല്‍ മ്യൂസിക് പാര്‍ട്ണറായ മ്യൂസിക്24*7ന്റെ യൂട്യൂബ് ചാനലിലാണ് റിലീസ് ചെയ്തത്.
ജിനു എബ്രഹാം കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ആദം ജോണി’ല്‍ പൃഥ്വിരാജ് സുകുമാരന്‍, ഭാവന, രാഹുല്‍ മാധവ്, നരേന്‍, ലെന, മിഷ്ടി, ജയ മേനോന്‍, സിദ്ധാര്‍ത്ഥ ശിവ, മണിയന്‍പിള്ള രാജു എന്നിവര്‍ പ്രമുഖ വേഷങ്ങളില്‍ എത്തും. ഛായാഗ്രഹണം ജിത്തു ദാമോദറും ചിത്രസംയോജനം രഞ്ജന്‍ അബ്രഹാമുമാണ് നിര്‍വഹിച്ചിരിക്കുന്നത്. പശ്ചാത്തല സംഗീതം ഗോപി സുന്ദറിന്റെതാണ്. മ്യൂസിക്24*7നാണ് ഒഫീഷ്യല്‍ മ്യൂസിക് ലേബല്‍. ജയരാജ് മോഷന്‍ പിക്ചര്‍സിന്റെ കൂടെ ബി സിനിമാസിന്റെ ബാനറിലാണ് ‘ആദം ജോണ്‍’ നിര്‍മിച്ചിരിക്കുന്നത്.ഓണം റിലീസായി ഓഗസ്റ്റ് 31ന് ചിത്രം പ്രദര്‍ശനത്തിനെത്തും.

error: Content is protected !!