ദിലീപിന് ദുബായില്‍ പോകാന്‍ അനുമതി

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ജാമ്യത്തില്‍ തുടരുന്ന നടന്‍ ദിലീപിന് ദുബായില്‍ പോകാന്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിച്ചു. ഹൈക്കോടതിയാണ് ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിച്ചത്. ദിലീപിന്റെ ഉടമസ്ഥതയിലുള്ള ദേ പുട്ട് എന്ന ഹോട്ടലിന്റെ ദുബായിലെ പുതിയ ശാഖ ഉത്ഘാടനം ചെയ്യുന്നതിനായി പോയിവരാനാണ് ദിലീപ് ഇളവ് ആവശ്യപ്പെട്ടത്. നാല് ദിവസത്തെ സമയമാണ് കോടതി അനുവദിച്ചു നല്‍കിയിരിക്കുന്നത്. ആറ് ദിവസത്തേക്ക് പാസ്‌പോര്‍ട്ട് തിരികെ നല്‍കാനും ഹൈക്കോടതി ഉത്തരവിട്ടു.മടങ്ങി എത്തിയാലുടന്‍ പാസ്പോര്‍ട്ട് തിരികെ പോലീസില്‍ ഏല്‍പ്പിക്കണം.

error: Content is protected !!