‘ചാലക്കുടിക്കാരന്‍ ചങ്ങാതി’ പ്രദര്‍ശനത്തിനൊരുങ്ങുന്നു.

കൊച്ചി: അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ ജീവിതത്തെ ആസ്പദമാക്കി വിനയന്‍ സംവിധാനം ചെയ്യുന്ന ചിത്രമായചാലക്കുടിക്കാരന്‍ ചങ്ങാതി പ്രദര്‍ശനത്തിനൊരുങ്ങുന്നു. അവസാനവട്ട മിനിക്കുപണികള്‍ കൊച്ചിയില്‍ പുരോഗമിക്കുകയാണ്. ചിത്രീകരണം കൊച്ചിയിലും പരിസരപ്രദേശങ്ങളിലുമായാണ് പൂര്‍ത്തിയാക്കിയത്.ഹാസ്യ പരിപാടികളിലൂടെ ശ്രദ്ധേയനായ സെന്തില്‍ ആണ് നായകനായ രാജാമണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌. പ്രമോദ് കുട്ടി ആണ് ചായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. സുരേഷ് കൊല്ലം കലാസംവിധാനവും സംസ്ഥാന അവാര്‍ഡ് ജേതാവ് രാജേഷ് നെന്മാറ മേക്കപ്പും നിര്‍വ്വഹിക്കുന്നു. മൂന്നു നായികമാരാണ് ചിത്രത്തിലുള്ളത്.
ജനാര്‍ദ്ധനന്‍, രമേശ്‌ പിഷാരടി,കോട്ടയം നസീര്‍,ചാലി പാല, രാജാ സാഹിബ് തുടങ്ങിയ വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ആല്‍ഫ ഫിലിംസിന്റെ ബാനറില്‍ തിരുവനന്തപുരം സ്വദേശിയായ ഗ്ലാഡ്‌സണ്‍ (ഷാജി)യാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഉമ്മര്‍ മുഹമ്മദാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ഹരി നാരായണന്റെ വരികള്‍ക്ക് ബിജിബാല്‍ സംഗീതം പകരുന്നു.

error: Content is protected !!