‘ഫെയ്‌സ് ടു ഫെയ്‌സ്’ റിലീസിന് ഒരുങ്ങുന്നു.

ഏറെ പുതുമകളുമായി ചിത്രീകരണവേളയിൽ തന്നെ ശ്രദ്ധിക്കപ്പെട്ട ‘ഫെയ്‌സ് ടു ഫെയ്‌സ്’ എന്ന ഹ്രസ്വചിത്രം പ്രേക്ഷകരിൽ എത്താനൊരുങ്ങുന്നു. ഈ റോഡ് മൂവി സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ചഞ്ചൽ കുമാർ ആണ്. പൂർണ്ണമായും രാത്രിയുടെ പശ്ചാത്തലത്തിൽ നായക കഥാപാത്രത്തിന്റെ ഇരട്ട വേഷത്തിൽ ആദ്യമായാണ് ഒരു ഹ്രസ്വചിത്രം വരുന്നത്.


ലച്ചു പ്രൊഡക്ഷൻസിന്റെ ബാനറിൽ രജിഷ് വൈത്തിരി നിർമ്മിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നതും സംവിധായകൻ തന്നെയാണ്. കോഴിക്കോടും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം പൂർത്തിയാക്കിയ ഈ ഹ്രസ്വചിത്രം മാർച്ച് അവസാനം പ്രേക്ഷകരിലെത്തും. യൂ ടൂബിലൂടെയാവും ചിത്രം റിലീസ് ചെയ്യുക.
വൈ, സഖാവ് തുടങ്ങിയ നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ യുവതാരം ഡോൺ മാത്യുവാണ് ഡബിൾ റോളിൽ ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. പ്രശസ്ത സംവിധായകൻ അജയ് വാസുദേവ് ആണ് ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഫേസ് ബുക്കിൽ അവതരിപ്പിച്ചത്. അത് നിരവധി പ്രശസ്തർ ഷെയർ ചെയ്യുകയും സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. ഇതിനോടകം തന്നെ ഈ ത്രില്ലർ മൂവിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വൈറൽ ആയി കഴിഞ്ഞു..

മറ്റു അണിയറ പ്രവർത്തകർ;

 

ക്യാമറ.സുരേഷ് ഉള്ളൂർ& ഷർമിദാസ് കന്നൂർ.മേക്കപ്പ്.അനൂപ് ചന്ദ്രൻ, അസിസ്റ്റന്റ് ഡയറക്ടർ.സന്ദീപ് കണിയാത്ത്. ആർട്ട്.അബി അച്ചൂർ. സ്റ്റിൽസ്.PKH ബസ്രി മുക്കം. പി ആര്‍ ഒ : അസിം കോട്ടൂർ.

അഭിനേതാക്കൾ..

രജീഷ് കുമാർ. സന്ദീപ്, മാരാർ വയനാട്, മാസ്റ്റർ പവൻ റായ്..

error: Content is protected !!