അഭിനയിച്ച 23 ചിത്രങ്ങള്‍ പുറത്തിറങ്ങിയില്ല: വെളിപ്പെടുത്തലുമായി ഷക്കീല

യുവാക്കളുടെ നെഞ്ചിടിപ്പ് കൂട്ടുന്ന വെളിപ്പെടുത്തലുമായി മാദകനടി ഷക്കീല. ഒരുകാലത്ത് യുവാക്കളുടെ ഹരമായിരുന്ന നടി കൂടിയായിരുന്നു ഷക്കീല. താന്‍ അഭിനയിച്ച ഇരുപത്തിമൂന്നിലേറെ മലയാള ചിത്രങ്ങള്‍ പുറത്തിറങ്ങിയിട്ടില്ലെന്നാണ് ഷക്കീല പറയുന്നത്. ലൈംഗികതയുടെ അതിപ്രസരം മൂലം സെന്‍സര്‍ ബോര്‍ഡ് കത്തി വെച്ചതാവും എന്നാണ് കരുതുന്നത്. താന്‍ അഭിനയിച്ച 23 മലയാള പടങ്ങള്‍ റിലീസാകാതെ സെന്‍സര്‍ ബോര്‍ഡ് തടഞ്ഞുവച്ചിട്ടുണ്ടെന്നാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. 2000 കാലഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ മസാല ചിത്രങ്ങളില്‍ അഭിനയിച്ച നടി കൂടിയായിരുന്നു ഷക്കീല. അശ്ലീല രംഗങ്ങള്‍ ഷക്കീല സിനിമകളില്‍ കൂടുതലായി കണ്ടു തുടങ്ങിയതോടെ ചിത്രത്തിനെതിരെ അന്നത്തെ കാലത്ത് ഏറെ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.

error: Content is protected !!