‘അഭി & അനു’ : ടോവിനോയുടെ പുതിയ ചിത്രം

ടോവിനോ തോമസ് തിരക്കിലാണ്. ധാരാളം ചിത്രങ്ങളുടെ ഓഫറുകളാണ് മലയാളത്തിന്റെ അഭിമാനമായ ഈ യുവനടന് ലഭിച്ചുകൊണ്ടിരിക്കുന്നത്. അഭിനയിച്ച ചിത്രങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ട സന്തോഷവും ടോവിനോയ്ക്കുണ്ട്. ആഷിക് അബു സംവിധാനം ചെയ്യുന്ന ‘മായനദി’യുടെ ചിത്രീകരണം അവസാനഘട്ടത്തിലാണ്. കൂടാതെ തമിഴിലും മലയാളത്തിലുമായി തയ്യാറാകുന്ന ടോവിനോ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. ‘അഭി & അനു’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഒരു റൊമാന്റിക്ക് ചിത്രമാണിത്. പിയ ബാജ്‌പേയ് നായികയായി എത്തുന്നു.ഛായാഗ്രാഹകയായ വിജയലക്ഷ്മി ഈ ചിത്രത്തിലൂടെ സംവിധാനരംഗത്തേയ്ക്ക് പ്രവേശിക്കുകയാണ്.

error: Content is protected !!