ആമിയായി മഞ്ജു വാര്യര്‍

മലയാളത്തിന്‍റെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആമി.ചുവപ്പും മഞ്ഞയും കലര്‍ന്ന സാരിയും ചുവന്ന ബ്ളൌസും ചുവന്ന വട്ടപ്പൊട്ടും അഴിച്ചിട്ട അളകങ്ങളുമായി മഞ്ജു വാര്യര്‍ മാധവിക്കുട്ടിയായി മാറിയിരിക്കുകയാണ്. ‘കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്’ എന്ന ചിത്രത്തിനുശേഷം മഞ്ജു നായികയാവുന്ന കമല്‍ ചിത്രം കൂടിയാണ് ആമി. ബോളിവുഡ് നായിക വിദ്യാബാലന്‍റെ പിന്മാറ്റത്തോടെയാണ് ഈ വേഷം മഞ്ജുവിനെ തേടിയെത്തിയത്. പട്ടണം റഷീദ് ആണ് മേക്കപ്പ് മാന്‍.ചിത്രീകരണം അവസാന ഘട്ടത്തിലാണ്.

error: Content is protected !!