വിമാനം പറത്താന്‍ പൃഥ്വിരാജ് ഭാരം കുറച്ചു

പൃഥ്വിരാജിനെ നായകനാക്കി പ്രദീപ് എം നായര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് വിമാനം.
ചിത്രത്തില്‍ ബധിരനും മൂകനുമായ 22 കാരനെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്.ഈ കഥാപാത്രത്തിന് വേണ്ടിയാണ് രണ്ട് മാസം കൊണ്ട് പൃഥ്വി 10 കിലോ ഭാരം കുറച്ചത്.പുതുമുഖം ദുര്‍ഗ്ഗാ കൃഷ്ണയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്.
സ്വന്തം പരിശ്രമത്തിലൂടെ ചെറു വിമാനം നിര്‍മ്മിച്ച ബധിരനും മൂകനുമായ തൊടുപുഴ സ്വദേശിയായ സജി തോമസിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്.
തമിഴ്‌നാട്, തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലായാണ് ചിത്രീകരണം.

error: Content is protected !!