ലൗ ആക്ഷൻ ഡ്രാമ.. ധ്യാന്‍ ശ്രീനിവാസന്‍ സംവിധായകനാകുന്നു.

അച്ഛന്‍ ശ്രീനിവാസനും,സഹോദരന്‍ വിനീത് ശ്രീനിവാസനും പിന്നാലെ ധ്യാനും സംവിധായകനാകുന്നു.ലൗ ആക്ഷൻ ഡ്രാമ എന്നാണ് ചിത്രത്തിന്റെ പേര്.’തിര’ എന്ന ചിത്രത്തിലൂടെയാണ് അഭിനേതാവായി ധ്യാന്‍ വരവറിയിച്ചത്.ചെന്നൈ പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കുന്നത്. അജു വർഗീസും വിശാഖ് സുബ്രമണ്യവും ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ് “ലൗ ആക്ഷൻ ഡ്രാമ”. നടന്‍ അജു വര്‍ഗീസ് ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ്.ധ്യാന്‍ തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നതും..
നിവിന്‍ പോളി-നയന്‍താര എന്നിവരാണ് പ്രധാന കഥാപാത്രങ്ങളാകുന്നത്. ദിനേശൻ എന്നാണ് നിവിന്റെ കഥാപാത്രത്തിന്റെ പേര്. ശോഭയെന്ന കഥാപാത്രമായാണ് നയൻതാരയെത്തുന്നത്. ശ്രീനിവാസൻ സംവിധാനം ചെയ്ത വടക്കുനോക്കിയന്ത്രത്തിലെ കഥാപാത്രങ്ങളുടെ പേരിൽ തന്നെ ധ്യാൻ സിനിമയിലെ കഥാപാത്രങ്ങളും പ്രത്യക്ഷപ്പെടുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.വടക്കുനോക്കി യന്ത്രത്തിന്റെ രണ്ടാംഭാഗമല്ല ഈ ചിത്രമെന്നും ധ്യാന്‍ വ്യക്തമാക്കി.

error: Content is protected !!