രജനി ചിത്രം ‘കാലാ’യുടെ ടീസര്‍ വൈറലാകുന്നു

തലൈവരുടെ ആരാധകരെ ആവേശത്തിലാഴ്ത്തി സ്റ്റൈല്‍ മന്നന്റെ പുതിയ ചിത്രം ‘കാല’യുടെ ടീസര്‍ പുറത്തിറങ്ങി. മണിക്കൂറുകള്‍ക്കകം ടീസര്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി തീര്‍ന്നിരിക്കുകയാണ്. നടനും രജനിയുടെ മരുമകനുമായ ധനുഷ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ‘കബാലി’ എന്ന രജനി ചിത്രത്തിന്റെ സംവിധായകനായ പാ രഞ്ജിത്ത് ആണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്. ചെറുപ്പത്തില്‍ തന്നെ മുംബൈയില്‍ എത്തി ധാരാവിയിലെ നേതാവായി വളര്‍ന്ന കരികാലന്‍ എന്ന തിരുനെല്‍വേലി കഥാപാത്രമായാണ് രജനി വേഷമിടുന്നത്.

error: Content is protected !!