പ്രണവിന് പിറന്നാള്‍

മോഹന്‍ലാല്‍ എന്ന താരത്തിന്‍റെ മകനും നടനുമായ പ്രണവിന് കഴിഞ്ഞ ദിവസം 27ാം പിറന്നാളായിരുന്നു. താരത്തിളക്കത്തിന്റെ അകമ്പടിയോടെയാണ് പ്രണവിന്റെ 27ാം പിറന്നാള്‍ കടന്നു പോയത്. ജിത്തു ജോസഫിന്റെ ആദി എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്ന വേളയിലാണ് താരപുത്രത്തിന്റെ ഈ പിറന്നാളും. ആശിര്‍വാദ് സിനിമാസിനന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂറിന്റെ നിര്‍മ്മാണത്തിലുള്ള ചിത്രം ഓണത്തിന് പ്രദര്‍ശനത്തിനെത്തും…
മോഹന്‍ലാല്‍ നായകനായ തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ഒന്നാമന്‍ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് പ്രണവ് സിനിമാ ലോകത്ത് എത്തുന്നത്.പുനര്‍ജനി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരവും നേടിയിട്ടുണ്ട്.
സംവിധായകന്‍ ജീത്തു ജോസഫിന്‍റെ കൂടെ സഹസംവിധായകനായും പ്രണവ് പ്രവര്‍ത്തിച്ചിട്ടുണ്ട്..

error: Content is protected !!