നടന്‍ മുകേഷിന്റെ മകന്‍ സിനിമയിലേക്ക്

നടന്‍ മുകേഷിന്റെ മകന്‍ ശ്രാവണ്‍ സിനിമയില്‍ നായകനാകുന്നു. ‘കല്യാണം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രാജേഷ് നായരാണ്. പുതുമുഖം വര്‍ഷയാണ് നായിക. മുകേഷും ശ്രീനിവാസനും പ്രധാന വേഷത്തില്‍ ചിത്രത്തിലുണ്ടാകും. വയ ഫിലിം ആന്‍ഡ് ശ്രീസത്യസായി ആര്‍ട്സ് ബാനറില്‍ കെ.കെ രാധാമോഹന്‍, ഡോ. ടി കെ ഉദയഭാനു, രാജേഷ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.പഴയകാലനടി സരിതയാണ് ശ്രാവണിന്‍റെ അമ്മ.

error: Content is protected !!