ദിലീപിനെ കുടുക്കിയതെന്ന് സഹോദരന്‍ അനൂപ്‌

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപിനെ കെണിയൊരുക്കി കുടുക്കിയതാണെന്ന് ദിലീപിന്റെ സഹോദരന്‍ അനൂപ്‌ പറഞ്ഞു. ദിലീപ് പൊലീസിന് മുന്നില്‍ കുറ്റം സമ്മതിച്ചിട്ടില്ലെന്നും ഗൂഢാലോചന ദിലീപിന്റേതല്ലെന്നും ദിലീപിനെ ഇല്ലാതാക്കാനുള്ളതാണെന്നും സഹോദരന്‍ അനൂപ് പറയുന്നു.
സിനിമയെ വെല്ലുന്ന സ്‌ക്രിപ്റ്റാണ് നടന്നുകൊണ്ടിരിക്കുന്നത്. എല്ലാം കെട്ടിച്ചമച്ചതാണ്.സത്യവും ദൈവവുമൊക്കെയുണ്ടെങ്കില്‍ ദിലീപ് തിരിച്ചു വരും.ശരിക്കുള്ള തെളിവുകള്‍ വരുമ്പോള്‍ നിരപരാധിത്വം ബോധ്യപ്പെടും.അനാവശ്യ ആക്ഷേപങ്ങള്‍ മടുത്തു.നിരപരാധിത്വം തെളിയിച്ച് ദിലീപ് തിരികെയെത്തും.ഇതിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നും നാടു വിടാന്‍ പോലും ആലോചിച്ചെന്നും അനൂപ് വ്യക്തമാക്കി.
ദിലീപിനെ കുടുക്കിയവര്‍ ഇപ്പോള്‍ സന്തോഷിക്കുന്നുണ്ടാകുമെന്നും എല്ലാവരുടെയും പണി കഴിയട്ടേ, അപ്പോള്‍ ഞങ്ങള്‍ പണി തുടങ്ങുമെന്നും അനൂപ് പറഞ്ഞു.

error: Content is protected !!