തമിഴ്നാട് ചലച്ചിത്ര അവാര്‍ഡില്‍ മലയാളിത്തിളക്കം
തമിഴ്നാട് സര്‍ക്കാര്‍ സംസ്ഥാന സിനിമാ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.നീണ്ട എട്ട് വര്‍ഷങ്ങള്‍ക്കു ശേഷമാണ് തമിഴ്നാട് സര്‍ക്കാര്‍ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്നത്. 2009 മുതല്‍ 2014 വരെയുള്ള ആറുവര്‍ഷത്തെ പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത്. ഇതില്‍ നാലുവര്‍ഷവും മലയാളികളായ താരങ്ങള്‍ക്കാണ് മികച്ചനടിക്കുള്ള പുരസ്കാരം ലഭിച്ചിരിക്കുന്നത്.കൂടാതെ സാങ്കേതിക രംഗത്തും സംഗീത രംഗത്തും മലയാളിത്തിളക്കം ഉണ്ട്.
അമലാപോള്‍, ഇനിയ, ലക്ഷ്മി മേനോന്, നയന്‍താര എന്നീ മലയാളി താരങ്ങളാണ് പുരസ്കാരത്തിന് അര്‍ഹരായിരിക്കുന്നത്. മൈന എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അമലാ പോളിന് അവാര്‍ഡ്. അല്‍ഫോല്‍സ് പുത്രന് സംവിധാനം ചെയ്ത നേരം എന്ന ചിത്രത്തിലെ അഭിനയത്തിന് നസ്രിയ നസീം പ്രത്യേക പുരസ്കാരത്തിന് അര്‍ഹയായി.മികച്ച മേക്കപ്പ്മാന് പട്ടണം റഷീദാണ്. 2010 ലെ മികച്ച ഛായഗ്രാഹകനുള്ള പുരസ്കാരം വി.മണികണ്ഠനും സന്തോഷ് ശിവനുമാണ്.കാവ്യ തലൈവനിലെ പ്രതിനായക വേഷത്തിന് പൃഥ്വിരാജിന് മികച്ച വില്ലനുള്ള അവാര്‍ഡും ലഭിച്ചു.
2011 ലെ മികച്ച ഗായികയായി ശ്വതാമോഹനെ തിരഞ്ഞെടുത്തപ്പോള്‍ 2014 ലെ മികച്ച ഗായികയായത് ഉത്തരാ ഉണ്ണികൃഷ്ണനാണ്.